70 % വളർച്ചയും മികച്ച വരുമാനവുമുള്ള ഒരു ജൈവ വ്യവസായത്തിലേക്ക് സ്വാഗതം

പ്രോട്ടീൻ സമൃദ്ധമായ ജൈവ കോഴിമുട്ട വ്യവസായം നിങ്ങൾക്ക് മുന്നിൽ അനന്ത
സാദ്ധ്യതകൾ തുറന്നിടുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് കോടിക്കണക്കിന് രൂപയുടെ
കോഴിമുട്ടയും, കോഴിയിറച്ചിയും കയറ്റുമതി ചെയ്തിരുന്നു. കോഴിക്കൂടുകൾ ഇല്ലാത്ത വീടുകൾ
വിരളമായിരുന്നു. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണത്തോടൊപ്പം മികച്ച വരുമാനവും നൽകിയിരുന്നു
ആ കൊച്ചുവ്യവസായം. കാലവും നമ്മുടെ സംസ്ക്കാരവും മാറിയപ്പോൾ ഇന്ന് അതെല്ലാം
നഷ്‌ടപ്പെട്ട്‌ ദിനംപ്രതി നമ്മുടെ അദ്ധ്വാനത്തിന്റെ – വരുമാനത്തിന്റെ നല്ലൊരു പങ്ക്
(ഏകദേശം 10 കോടി രൂപ പ്രതിദിനം ) അയൽ സംസ്ഥാനത്തേക്ക് ഒഴുകുന്നു.
തിരികെ ലഭിക്കുന്നതോ ആന്റിബയോട്ടിക്കുകൾ നിറച്ച കുത്തിനിറച്ച കോഴിമുട്ടകളും.
ഇതിനൊരു ശ്വാശ്വത പരിഹാരം നിങ്ങളും ആഗ്രഹിക്കുന്നില്ലേ…? ഉണ്ടെന്നാണ് ഉത്തരമെങ്കിൽ
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഷ്‌ടപ്പെട്ട ആ പഴയകാലം മികച്ച രീതിയിൽ
നമുക്ക് പുനഃസഹായിക്കാം. അഭിലാഷ് ഹാച്ചറിയോടൊപ്പം നാടിനും വീടിനും നന്മ നൽകുന്ന
ഒരു വ്യവസായത്തിൽ പങ്കാളിയാകാം.

BV 380 ഇനം കോഴികൾ

വർഷങ്ങളുടെ നിരന്തര ഗവേഷണഫലമായി വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള കോഴി ഇനമാണ് BV 380. ഒരു വീട്ടുമുറ്റത്ത് ഒരു ചെറുകിടസംരംഭം,മികച്ച വരുമാനം, സാമൂഹ്യ പുരോഗതി, ജൈവ ഭക്ഷണം- കുറഞ്ഞ മുതൽമുടക്കിൽ. ഇതാണ് അഭിലാഷ് ഹാച്ചറി കേരളത്തിലെ ഓരോ കുടുംബത്തിനു മുന്നിലും അവതരിപ്പിക്കുന്നത്. 10 മുതൽ 2000 വരെയുള്ള കോഴിമുട്ടയുടെ യൂണിറ്റുകൾ സ്ഥാപിച്ചാണ് ഈ നൂതന സംരംഭകത്വ പദ്ധതി നടപ്പിലാക്കുന്നത്. വൻകിട പദ്ധതികളെ അപേക്ഷിച്ചു മലിനീകരണം, ദുർഗന്ധം, എന്നീ ദോഷങ്ങൾ ഇല്ലാതെ ഒരു സംരംഭത്തിലൂടെ സ്വയംപര്യാപ്‌തത നേടുകയാണ് ലക്ഷ്യം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന വാക്യത്തെ ഉൾക്കൊണ്ട് ഇനിയും വിഷലിപ്തമായ മാംസവും മുട്ടയും കേരളത്തിലെ അടുക്കളകളെ രോഗാതുരമാകാതിരിക്കാൻ ഓരോ കേരളീയനും മനസ്സുവെക്കേണ്ടതുണ്ട്. ഇറച്ചി, മുട്ട എന്നിവ ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം അതിന്റെ മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി ബയോഗ്യാസ് , അതുവഴി ലഭിക്കുന്ന വളം(സ്ലറി) ഉപയോഗിച്ച് ജൈവ പച്ചക്കറി എന്നിങ്ങനെ ഒരു സമ്പൂർണ്ണ – ബിസിനസ്- ഭക്ഷണ -ജൈവസംസ്കാരം എന്ന ഒരു മഹത്തായ ഒരു ലക്ഷ്യം ഈ മഹത്തായ പദ്ധതി വിഭാവനം ചെയ്യുന്നു.

കൊമേർഷ്യൽ ബേക്കയാർഡ് സിസ്റ്റം .
(Commercial Backyard System):

കോഴിമുട്ടയെ ഹൈടെക് കൂടുകളിൽ ജൈവരീതിയിൽ രാസവസ്തുക്കളോ, ഹോർമോണുകളോ, ആന്റിബയോട്ടിക്കുകളോ ഉപയോഗിക്കാതെ പ്രകൃതിയിലെ സസ്യജാലങ്ങൾ, നമ്മുടെ വീട്ടിലെ അടുക്കള വേസ്റ്റുകൾ, പാഴായിപ്പോകുന്ന ധാന്യങ്ങൾ എന്നിവ ഭക്ഷണമാക്കുന്ന ഈ bv 380 ഇനം കോഴികൾ നൽകുന്ന മുട്ടകൾ പുറം സംസ്ഥാനത്തുനിന്ന്‌ കൊണ്ടുവരുന്ന മുട്ടയെ അപേക്ഷിച്ചു വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടവും മികച്ച സ്വാദ് പ്രധാനം ചെയ്യുന്നതുമാണ്. അയൽ സംസ്ഥാനത്തുനിന്നും വരുന്ന കോഴികൾ കൊമേഷ്യൽ ലെയർ ഫാമിങ് രീതിയിൽ ലക്ഷകണക്കിന് കോഴികളെ കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബാക്റ്റീരിയൽ, വൈറൽ (മൈക്രോബിയൽ ലോഡ് ) വളരെ കൂടുതലാണ് . കൂടാതെ രോഗം വരാതിരിക്കാനുള്ള മുൻകരുതലായി ധാരാളം ആന്റിബയോട്ടിക്കുകൾ തീറ്റയിലും വെള്ളത്തിലുമായി ഇത്തരം ഫാമുകളിൽ നൽകുന്നുണ്ട്. തീറ്റയിൽകൂടി നൽകുന്ന ടോക്സിൻ ബാന്റർഡും ശുദ്ധീകരിക്കാനുള്ള സാനിറ്ററൈഡുകളും ധാരാളമായി ചേർക്കുന്നതിനാൽ മുട്ടയുടെ സ്വാദ് കുറയുന്നതോടൊപ്പം ഉപയോഗശേഷം കൈയിലും പത്രത്തിലും രൂക്ഷമായ ഗന്ധം വളരെയേറെ സമയം നിലനിൽകുകയും ചെയ്യുന്നു. ഇത്തരം ഫാമുകളിലെ മുട്ടയുടെ ഗുണമേന്മ (Quality ) വളരെയേറെ കുറയുകയും ചെയ്യുന്നു.

ഈ സംരംഭം (Commercial Backyard System) എങ്ങനെ ആരംഭിക്കാം?

കൊമേർഷ്യൽ ബേക്കയാർഡ് രീതിയിൽ ഈ ചെറുകിട സംരംഭത്തിലേക്ക് ആർക്കും കടന്നുവരാം. 10 മുതൽ 2000 വരെ മുട്ടക്കോഴികളെ വളർത്തുവാനുള്ള മൈക്രോയൂണിറ്റുകൾ അഭിലാഷ് ഹാച്ചറി നൽകുന്നതായിരിക്കും. തുടർന്ന് അവയെ വളർത്തുവാനും പരിപാലിക്കുവാനുമുള്ള പരിശീലനവും , അതിലുപരി ഉല്പാദിപ്പിക്കുന്ന മുട്ടകൾ മാർക്കറ്റ് വില നൽകി തിരികെ വാങ്ങുകയും ചെയ്യന്നു. കോഴികളെ വിതരണം ചെയ്യുകയും ചെയ്യും. ഇതുവഴി ഒരു ഭാഗത്തു മികച്ച വരുമാനവും മറുവശത്തു ബയോഗ്യാസ് , ജൈവപച്ചക്കറി എന്നിവയുടെ ഉൽപ്പാദനവും ഉറപ്പാക്കുന്നു.

10 മുതൽ 2000 വരെ bv380 കോഴികളെ വളർത്തുന്ന ഫാമുകളിൽ (മൈക്രോയൂണിറ്റ് ) ബാക്റ്റീരിയൽ ,വൈറൽ ലോഡ് (microbial load )കുറവായിരിക്കും. ആരോഗ്യമുള്ള അന്തരീക്ഷത്തിൽ വളരുന്ന ഇത്തരം കോഴികൾ ആരോഗ്യമുള്ള മുട്ടകളായിരിക്കും നൽകുക. ഇത്തരം ഫാമുകളിൽ മുൻകരുതലായി ആന്റിബയോട്ടിക്കുകൾ ചേർക്കേണ്ടതില്ല. അതുമൂലം ഇവിടങ്ങളിൽ നിന്നും ലഭിക്കുന്ന കോഴിമുട്ടകൾക്ക് സ്വാദ് വളരെ കൂടുതലാണ്. ആധുനിക രീതികളിൽ തയ്യാറാക്കിയ ഹൈടെക് കൂടുകളിലായിരിക്കും കോഴികളെ വളർത്തുന്നത്.

കോഴിതീറ്റ

bv 380 കോഴികൾ ഭക്ഷണമാക്കുന്നത് വീട്ടിലെത്തന്നെ പാഴ്വസ്തുക്കളാണ്. പുല്ലുകൾ, ഇലകൾ, അസോളപായൽ, വിത്തുകൾ മുളപ്പിച്ചത് , ധാന്യങ്ങൾ, ഭക്ഷണ അവശിഷ്‌ടങ്ങൾ ,വാഴപ്പിണ്ടി, ചക്ക, പച്ചക്കറികൾ എന്നിങ്ങനെ പ്രകൃതി ജൈന്യവസ്തുകളെലാം ഇവയ്ക്ക് ഭക്ഷണമാണ്. രോഗങ്ങൾ വരാതിരിക്കാൻ ആയുർവേദ രീതികളും പിന്തുടരുന്നു.പച്ചമഞ്ഞൾ, ഇഞ്ചി ,വെളുത്തുള്ളി, കറ്റാർവാഴ ,തുളസി, ആര്യവേപ്പില ,പനിക്കൂർക്ക എന്നിവ അരച്ച് ഔഷധം നൽകുന്നു. പപ്പായ ,തുളസി,ആര്യവേപ്പ് എന്നിവയുടെ ഇലകൾ കൂടിനുമുകളിൽ കെട്ടിത്തൂക്കിയിടുന്നതുകൊണ്ട്‌ കോഴികൾക്ക് കൊത്തിതിന്നാനുള്ള സൗകര്യവും നൽകുന്നു. കൂടാതെ ജൈവമുട്ട ഉൽപ്പാദിപ്പിക്കാൻ ഒരു കോഴിക്ക് 90 ഗ്രാം മാത്രം പ്രോട്ടീനും ഊർജവും അടങ്ങിയ വിഷലിപ്തമല്ലാത്ത തീറ്റകൾ അഭിലാഷ് ഹാച്ചറിസ് നൽകുന്നു.

അയൽ സംസ്ഥാനങ്ങളിൽ കട്ടിയുള്ള ഫ്ലൂറൈഡ് കലർന്നവെള്ളം കോഴികൾക്ക് കുടിക്കാൻ നൽകുമ്പോൾ ദൈവം കനിഞ്ഞു നമ്മുടെ കിണറുകളിൽ നിറച്ച 6.5 നും 7.5 നും ഇടയിൽ PH മൂല്യമുള്ള മികച്ച വെള്ളമാണ് ഈ ഫാമുകളിൽ നാം ലഭ്യമാകുന്നത്. അതുവഴി കോലിഫോമ്,ഇക്കോളി തുടങ്ങിയ ബാക്റ്റീരിയകളുടെ സാനിധ്യവും വളരെ കുറവാണ്. ഒരു മൈക്രോയൂണിറ്റായതുകൊണ്ടും വീട്ടുമുറ്റത്ത് എല്ലായ്പോഴും കണ്ണെത്തുന്ന ഇടത്തായതുകൊണ്ടും വീട്ടമ്മമാരുടെ കരുതലും സ്നേഹവും ഈ ജീവികൾക്ക് കിട്ടുന്നു എന്നതും വിലമതിക്കാനാവാത്ത ഒരു പരിചരണമാണ്. bv 380 കോഴികൾ ഒന്നരകിലോ തൂക്കമുള്ളതും പൂർണ ആരോഗ്യമുള്ളവയുമാണ്. ജൈവഭക്ഷണം, ആരോഗ്യം,വരുമാനം, അതോടൊപ്പം സ്ത്രീശാക്തീകരണം എന്നിങ്ങനെ വൈവിധ്യമാർന്ന ലക്ഷ്യം കൈവരിക്കാൻ നമ്മുക്കൊരുമിച്ചു മുന്നേറാം.

മോർട്ടാലിറ്റി:

അഭിലാഷ് ഹാച്ചറിസിന്റെ പങ്കാളിത്തമുള്ള കർഷകർക്ക് വളർത്തുന്നതിനുവേണ്ടി നൽകുന്ന BV380 കോഴികൾക്ക് രോഗസാധ്യത കുറവായിരിക്കും. അഥവാ അങ്ങനെ അപ്രതീക്ഷീതമായി സംഭവിക്കുന്ന മോർട്ടാലിറ്റികൾക്ക് പകരമായി കോഴികളെ നൽകുന്ന സംവീധാനം അഭിലാഷ് ഹാച്ചറിസ് കർഷകർക്ക് നൽകുന്ന ഒരു പ്രത്യേക സംരക്ഷണ കവചമാണ്. അതുകൊണ്ടു കർഷകർക്ക് BV380 കോഴിവളർത്തൽ ഒരു നഷ്‌ടവും ഉണ്ടാകുന്നില്ല,

BV380 സംരംഭം -മാർക്കറ്റിങ്

വർഷം മുന്നൂറിൽ കൂടുതൽ മുട്ടയിടുന്ന നാലരമാസം മാസം പ്രായമായ മികച്ച ജൈവ, BV380 കോഴിയും , കോഴിമുട്ടയും നമ്മുടെ ഹാച്ചറിയിൽ നിന്നും,പിന്നെ അഭിലാഷ് ഹാച്ചറിയുമായി ബിസിനസ് പങ്കാളിത്തമുള്ള മൈക്രോയൂണിറ്റുകളിൽ നിന്നുമല്ലാതെ പൊതുവിപണിയിൽനിന്നോ വിദേശത്തുനിന്നോ ലഭ്യമല്ല എന്നതാണ് ഇതിനെ ഒരു മികച്ച ഒരു ബിസിനസ് അവസരമാക്കിമാറ്റുന്നത്. അതുകൊണ്ടുതന്നെ ഈ കണ്ണിയിലെ ഓരോ സംരംഭകനും മുന്നിൽ തുറന്നിടുന്നത് ഒരു അന്താരാഷ്ട്രത്തലത്തിലുള്ള ബിസിനസ് അവസരം തന്നെയാണ്. നമ്മുടെ കൂട്ടായ്മയിലൂടെ BV380 കോഴിമുട്ടക്ക് വിദേശവിപണിയടക്കം നാം ലക്ഷ്യം വെയ്ക്കുന്നു. നിലവിൽ നമ്മുടെ രാജ്യത്തു കർഷകർക്ക് അവരുടെ ഉൽപ്പനകളുടെ വില നിർണയിക്കുന്നതിൽ യാതൊരു പങ്കുമില്ല. ഇടനിലക്കാർ ലാഭം കൊയ്യുകയും മണ്ണിൽ വിയർപ്പിയ്ക്കുന്നവന് തുച്ഛമായ വരുമാനം മാത്രം ലഭിക്കുകയുമാണ് ചെയ്യുന്നത്. ഈ ചൂക്ഷണത്തിന് അറുതിവരുത്തികൊണ്ട് മാർക്കറ്റ് വിലയ്ക്ക് തന്നെ കര്ഷകനിൽ (സംരംഭകനിൽ) നിന്നും മുട്ടകൾ തിരികെ വാങ്ങി അഥവാ കർഷകൻ ഇടത്തട്ടുകാരനില്ലാതെ നേരിട്ട് (Online marketing and direct marketing) ഉപഭാക്താവിന്‌ വിതരണം ചെയ്യുന്ന രീതിയാണ് നാം അവലംബിക്കുന്നത്. മാർക്കറ്റിൽ വിലയിൽ വരുന്ന വ്രതിയാനങ്ങൾ, മറ്റു സാധ്യതകൾ എന്നിവ കർഷകനെ അതാതു സമയത്തു അറിയിക്കാനും സംവീധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിനും പുറമെ BV380 കോഴിയേയും കോഴിമുട്ടയെയും അതിന്റെ അതിന്റെ മൂല്യത്തേയും ഗുണമേന്മയെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനാവശ്യമായ പരസ്യങ്ങൾ, ബ്രോഷറുകൾ,നവമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ എന്നിവയ്ക്ക് അഭിലാഷ് ഹാച്ചറിസ് നേരിട്ട് നേതൃത്വം വഹിക്കുന്നു. കൂടാതെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ട ബിസിനസ് നെറ്റ്‌വർക്കുകൾ കേരളത്തിൽ എവിടെയും കോഴികളും കൂടുകളും ലഭ്യമാക്കുന്നു. (പ്രൊജെക്ടുകൾ വഴിയും ലോണുകൾ മുഖേനയും മാത്രം),

നന്മയുടെ ലോകത്തേക്ക്, ജൈവഭക്ഷണ സംസ്കാരത്തിലേക്ക്, ആരോഗ്യമുള്ള ജീവിതത്തിലേക്ക്, മികച്ച വരുമാനത്തോടെ കുടുംബ ഭദ്രതയിലെക്ക്, രാജ്യപുരോഗതിയിലേക്ക് വരൂ…….നമ്മുക്കൊരുമിച്ചു മുന്നേറാം.

Contact Now!